ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് തൊമ്മാന, കടുപ്പശ്ശേരി ഭാഗങ്ങളില്‍ സിപിഎം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ സിപിഎം ശ്രമം. കഴിഞ്ഞ ദിവസം കടുപ്പശ്ശേരി സെന്ററില്‍ ബിജെപിയുടെ കൊടികാലുകളും ഫ്ളക്സ്ബോര്‍ഡുകളും ഒരു പ്രകോപനവുമില്ലാതെ രാത്രിയുടെ മറവില്‍ നശിപ്പിച്ചിരുന്നു.
പ്രകോപനപരമായ ഫ്ളക്സ് ബോര്‍ഡുകള്‍ ഈ ഭാഗങ്ങളില്‍ പലയിടത്തും വച്ചതിനു പിന്നാലെയാണ് ബിജെപിയുടെ ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചിട്ടുള്ളത്. സിപിഎം മന:പൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു.പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: