വടക്കാഞ്ചേരി: നിയന്ത്രണം വിട്ട മിനിലോറി കാനയിലേക്ക് മറിഞ്ഞ് െ്രെഡവര്‍ക്ക് പരിക്കേറ്റു.
ഇന്നു രാവിലെ തൃശൂരില്‍ നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് ടൈല്‍സ് കയറ്റി വന്നിരുന്ന മിനിലോറിയാണ് മറിഞ്ഞത്.
തൃശൂര്‍ – ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപം പുളിചോട്ടിലായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന െ്രെഡവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് സമീപവാസികള്‍ പറയുന്നു.
പരിക്കേറ്റയാളെ പോലീസ് എത്തിയശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: