മുണ്ടൂര്‍: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി എതിര്‍ദിശയിലുള്ള റോഡിലേക്ക് തെറിച്ചുവീണ് കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. മുണ്ടൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കുന്നംകുളത്തു നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ചിയ്യാരം സ്വദേശി റിജോ സഞ്ചരിച്ചിരുന്ന കാര്‍ ബസ്സിനെ ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി എതിര്‍ദിശയിലുള്ള റോഡിലേക്ക് തെറിച്ചുവീണ് തകരുകയായിരുന്നു.
കാറിലുണ്ടായിരുന്ന റിജോയുടെ മാതാപിതാക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡില്‍ മറ്റു വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു വന്‍ ദുരന്തം ഒഴിവായി. പേരാമംഗലം ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: