കോടാലി: ഒരു വര്‍ഷം മുന്‍പ് 36 ലക്ഷം രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചെമ്പുച്ചിറ കുളത്തിന്റെ കല്‍ക്കെട്ട് 10 മീറ്ററോളം ഭാഗം കുളത്തിലേക്ക് ഇടിഞ്ഞു.മഴക്കാലമായാല്‍ ഇനിയും കൂടുതല്‍ ഭാഗം ഇടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. കുളത്തിന്റെ പഴയ സൈഡ് വാള്‍ അതേപടി നിലനിര്‍ത്തി അതിനു മുകളിലാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഈ പഴയ കല്‍ക്കെട്ടാണ് ഇപ്പോള്‍ ഇടിഞ്ഞു പോയിട്ടുള്ളത്.ഒരേക്കറിലധികം വിസ്തൃതിയുള്ള ഈ കുളം വേനല്‍ക്കാലങ്ങളില്‍ ലിഫ്റ്റ് ഇറിഗേഷന്‍ വഴി വെള്ളം നിറച്ചു നിര്‍ത്തി ചെമ്പുച്ചിറ, നൂലുവള്ളി പ്രദേശങ്ങളില്‍ കാര്‍ഷിക ജലസേചനത്തിനുപയോഗിക്കാനും നീന്തല്‍ പരിശീലന കേന്ദ്രമായി ഉപയോഗിക്കാനും മറ്റുമാണ് നവീകരണം കൊണ്ടുദ്ദേശിച്ചിരുന്നത്.ഇപ്പോള്‍കടുത്തജലക്ഷാമമനുഭവപ്പെടുന്ന വേനല്‍ക്കാലത്ത് പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങള്‍ കുളിക്കാന്‍ ആശ്രയിക്കുന്നത് ഈ കുളത്തിനെയാണ്.ഇടിഞ്ഞ ഭാഗം എത്രയും പെട്ടെന്ന് പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ ഈ ഭാഗത്തു കൂടി മഴവെള്ളം കുളത്തിലേക്കൊഴുകി കുളം വീണ്ടും ഉപയോഗരഹിതമാകുമെന്ന് നാട്ടുകാര്‍പരാതിപ്പെട്ടു.
















