മാനന്തവാടി: അമിതമായ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുവാനുള്ള ബാങ്കുകളുടെ തീരുമാനത്തിന് എതിരെ ജനാധിപത്യ കേരളാകോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി എസ്.ബി.ഐ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നാഷണലൈസ്ഡ് ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണം പിന്‍വലിക്കുന്നതിന് ജനങ്ങളുടെമേല്‍ അമിതമായ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ അടിച്ചേല്‍പ്പിക്കുന്നത് പകല്‍ കൊള്ളയാണ്. ബാലന്‍സ് എന്‍ക്വയറിക്ക് പോലും 23രൂപയാണ് ചാര്‍ജ്ജ് ചെയ്യുന്നത്. പാസ്സ് ബുക്കിനും ചെക്ക് ബുക്കിനും ജനങ്ങളുടെ കയ്യില്‍നിന്നും ബാങ്കുകള്‍ അമിതമായ പണം പിടുങ്ങുന്നു. നോട്ട് പിന്‍വലിക്കലിലൂടെ ജനങ്ങള്‍ക്ക് ഉണ്ടായ കഷ്ടതകള്‍ അടിച്ചേല്‍പ്പിച്ച മോദി സര്‍ക്കാര്‍ ബാങ്കുകളെ യഥേഷ്ടം കയര്‍ ഊരി വിട്ടിരിക്കുകയാണ്. ജനങ്ങളുടെ കയ്യിലുള്ള പണം മുഴുവന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതിനു ശേഷം പണം പിന്‍വലിക്കുവാന്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത് അന്യായമാണ്. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപ എഴുതി തള്ളുമ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ എടുത്ത ചെറുകടങ്ങള്‍ തിരിച്ചു പിടിക്കുവാനും ജപ്തി ചെയ്യുവാനും ബാങ്കുകള്‍ ഗുണ്ടായിസം ആണു കാണിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണു ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി ധര്‍ണ്ണയും ഉപരോധസമരവും സംഘടിപ്പിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: