പേരാമംഗലം: രേഖകളും പണവും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്കി യുവാവ് മാതൃകയായി. ഇന്ന് രാവിലെ മുണ്ടൂര്‍ സ്വദേശി ഞാഴുവാങ്ങാട്ടില് സനീഷിനാണ് മുണ്ടൂരില്‍ നിന്ന് പേഴ്സ് കളഞ്ഞ് കിട്ടിയത്.തുടര്‍ന്ന് സനീഷ് പേരാമംഗലം പോലീസിനു പേഴ്സ് കൈമാറുകയായിരുന്നു. പോലീസ് അറിയിച്ചതിനെ തുടര്‍ന്നെത്തിയ പേഴ്സ് ഉടമ തോളൂര്‍ സ്വദേശി അരുണ്ദാസിനു ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ. ഷാജു വിന്റ് സാന്നിധ്യത്തില്‍ പേഴ്സ് തിരികെ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: