കൽപ്പറ്റ:കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്നം സി.കെ ശശീന്ദ്രനും എൽ.ഡി.എഫ് നേതാക്കളും ചേർന്ന് അട്ടിമറച്ചുവെന്ന് സഹായ സമിതി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്ഥലം എം.എൽ.എ തന്നെ മുൻകൈ എടുത്ത് നിയമിച്ച സബ് കലക്ടർ റിപ്പോർട്ടാണ് തള്ളിയത്.റിപ്പോർട്ടുകളിൽ ഭൂമി ജോർജിന്റെതാണ് എന്ന് വ്യക്തമായിട്ടും മുഖവിലക്കെടുത്തില്ല.വി.എസ്.സർക്കാറിന്റെ കാലത്ത് നികുതി സ്വീകരിച്ചിരുന്നു. എന്നാൽ രണ്ടായിരത്തി എട്ടിൽ കുടുംബത്തെ ഭൂമിയിൽ നിന്നും ഇറക്കിവിടുകയാണുണ്ടായത്.ഇതിൽ എൽ.ഡി.എഫ് അടക്കമുള്ളവർ കൂട്ടുനിന്നു. ബുധനാഴ്ച റവന്യൂ മന്ത്രിയുടെ സിനിധ്യത്തിൽ കൽപ്പറ്റ എം.എൽ.എ.സി.കെ.ശശീന്ദ്രനും പങ്കെടുത്തിരുന്നു. എന്നാൽ ഇതിലും നീതി ലഭിച്ചില്ല.ജോർജിന്റെ കുടുംബത്തിന് അനുകൂലമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് നീതി വാങ്ങിക്കൊടുക്കുന്നതിനു പകരം വീണ്ടും കലക്ടുടെ റിപ്പോർട്ട് ആവശ്യപ്പെട് ഭൂമിപ്രശ്നം വൈകിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടക്കുന്നത് .ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും .പത്രസമ്മേളനത്തിൽ പി.പി.ഷൈജൽ, പി.ടി.പ്രേമാനന്ദ്, എം.ജി.സുനിൽകുമാർ, ജോസഫ് വളവനാൽ എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: