മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന സമയം കഴിഞ്ഞപ്പോള്‍ ആകെ ലഭിച്ചത് 16 സ്ഥാനാര്‍ത്ഥികളുടേതായി 22 പത്രികകള്‍. അവസാന ദിവസമായ ഇന്നലെ ഒന്‍പത് പേരാണ് പത്രിക നല്‍കിയത്. ബിജെപിയുടെ ഡെമ്മി സ്ഥാനാര്‍ഥിയായി രാമചന്ദ്രന്, സ്വതന്ത്ര സ്ഥനാര്‍ഥികളായി അബ്ദുസ്സലാം, എ.കെ.ഷാജി, കെ.ഷാജിമോന്‍, അബ്ദുല്‍ സഗീര്‍, മുഹമ്മദ് ഫൈസല്‍, കെ.പി.കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, തൃശൂര്‍ നസീര്‍ എന്നിവരാണ് പത്രിക നല്‍കിയത്.
പത്രികാ സമര്‍പ്പണത്തിന്റെ ആദ്യ ദിവസമായ മാര്‍ച്ച് 16ന് ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. രണ്ടാം ദിവസം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഡോ.കെ.പത്മരാജന് പത്രിക നല്കി. 20ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായ പി.കെ.കുഞ്ഞാലിക്കുട്ടിയും മാര്‍ച്ച് 21ന് സിപിഐ(എം) സ്ഥാനാര്‍ത്ഥിയായി എം.ബി.ഫൈസലും പത്രിക നല്കി. ബിജെപി സ്ഥാനാര്‍ഥിയായ ശ്രീപ്രകാശ് 22നാണ് പത്രിക നല്‍കിയത്. എംബി ഫൈസലിന്റെ ഡെമ്മിയായി ഐ.ടി.നജീബും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഡെമ്മിയായി അഡ്വ.എം.ഉമ്മറും സ്വതന്ത്രനായി യൂസുഫും കഴിഞ്ഞ ദിവസം പത്രിക നല്‍കിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിക്കു വേണ്ടി നാലും എം.ബി. ഫൈസലിനു വേണ്ടി രണ്ടും ശ്രീപ്രകാശിനു വേണ്ടി മൂന്നു സെറ്റ് പത്രികകളാണ് ലഭിച്ചത്.
ഇന്ന് രാവിലെ 11ന് സൂക്ഷ്മ പരിശോധന നടക്കും. 27 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ കഴിയും. ഇതോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: