ചിറ്റര്‍ : ജലസ്വരാജ് പദ്ധതി പ്രകാരം ജില്ലയിലെ പുഴകളും കുളങ്ങളും ശുചീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍പുഴ ശുചീകരിച്ചുകൊണ്ട് ബിജെപി സംസ്ഥാന ജന.സെക്രട്ടറിയും ജലസ്വരാജ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായ എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
44 നദികളാല്‍ സമ്പന്നമായ കേരളത്തില്‍ ഇന്ന് കുളങ്ങളും പുഴകളും വറ്റി വരളുകയാണ്. കേരളത്തില്‍ ‘ൂഗര്’ജലത്തിന്റെ തോത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.കിണറുകളില്‍ വെള്ള മില്ലാതേയും ശുദ്ധജലമില്ലാതേയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും വെള്ളമില്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍.
ഏറ്റവും വരള്‍ച്ചയുള്ള അയല്‍ സംസ്ഥാനമായ തമിഴ്നാട്,കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിക്കുന്ന അവരുടെ മഴവെള്ളത്തെ സം’രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള് മാതൃകയാക്കണം.ബിജെപിയുടെ നേതൃത്വത്തില്‍ സാമൂഹിക,സാംസ്കാരിക രംഗങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് കേരളത്തിലെ ജില്ലകള്‍തോറും രണ്ട് ലക്ഷത്തോളം വൃക്ഷത്തൈകള്‍ നടും, പാലക്കാട് ജില്ലയില്‍ അമ്പതിനായിരം കരിമ്പനത്തൈകളും വെച്ചുപിടിപ്പിക്കും അദ്ദേഹം അറിയിച്ചു.
ഇതോടനുബന്ധിച്ച എ.എന്‍.രാധാകൃഷ്ണന് തൈകള്‍നട്ടു.
ജലസ്വരാജ് പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്ററും, ബിജെപി, സംസ്ഥാന സമിതി അംഗവുമായ കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസി.എന്‍.ശിവരാജന്, ജില്ലാജന.സെക്ര.കെ.ജി.പ്രദീപ് കുമാര്‍, മഹിളാ മോര്‍ച്ച ജില്ലാപ്രസി.ബിന്ദു, റിട്ട.് ഡിഎഫ്ഒ.ജയപ്രകാശ്, വനമിത്ര കല്ലൂര്‍ ബാലന്, ആദിവാസി ബാലിക വരദായിനി, ആദിവാസി സംരക്ഷണ സമിതി നീലിപ്പാറ മാരിയപ്പന്, പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്യാം കുമാര്‍, അംഗം എസ്.ഗുരുവായൂരപ്പന് ചിറ്റൂര്‍ മണ്ഡലം പ്രസി.എം.ശശികുമാര്‍ തത്തമംഗലം മുനിസിപ്പാലിറ്റി ബിജെപി.പ്രസി.പ്രദീഷ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: