കൽപ്പറ്റ:ഫാ.തേരകം തനിക്കുണ്ടായിരുന്ന അധികാരം ദുരുപയോഗം ചെയ്തു.സി.ഡബ്ലു.സി ചെയർമാനായിരുന്ന കാലത്ത് ഗോത്രാചാരപ്രകാരം വിവാഹിതരായ അനേകം ആദിവാസികളെ കേസിൽ പെടുത്തി തുറങ്കിലടച്ചു. എന്നാൽ സഭക്കുള്ളിൽ പീഡനം നടത്തുമ്പോൾ അതിനെ മറച്ചുവക്കാൻ കൂട്ടുനിന്നു.ഇതിനായി സർക്കാറും പോലീസും സഭക്ക് ഒത്താശ ചെയ്യുകയാണ്. പഴുതുകളോടെ കേസെടുത്തതു കൊണ്ടാണ് പോക്സോ കേസിലും ഇവർക്ക് ജാമ്യം ലഭിച്ചത്.പിണറായിയുടെ എട്ടു മാസത്തെ ഭരണത്തിൽ പതിനെട്ടു വർഷത്തെ പീഡനവും കൊലപാതകങ്ങളുമാണ് അരങ്ങേറിയത്.ബിജെപിയുടെ ഏകദിന ഉപവാസം പള്ളിയറ രാമൻ ഉദ്ഘാടനം ചെയ്തു. സജി ശങ്കർ, കൂട്ടാറദാമോദരൻ, പത്മനാഭൻ ,മോഹനൻ, കെ.എം.പൊന്നു, കെ.മോഹൻദാസ്, ടി.എ.മാനു, രാധാ സുരേഷ്, അരവിന്ദൻ ,കണ്ണൻകണിയാരം, ആരോടരാമചന്ദ്രൻ ,ശാന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: