അതിരപ്പിള്ളി: കാലടി പ്ലാന്റേഷന് അതിരപ്പിള്ളി ഡിവിഷന് എ മൂന്നില്‍ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്. പരികികേറ്റ ഉഴവൂര്‍ കൊടയ്ക്കാച്ചിറ സ്വദേശി കൊട്ടാരത്തില്‍ രവിയുടെ മകന് രാജനെ (57) ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പതിനൊന്നോടെ മറ്റു തൊഴിലാളികള്‍ക്കൊപ്പം റബര്‍ മരത്തില്‍ മരുന്നു പുരട്ടുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. അഞ്ചു തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: