ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. എത്ര പരാതിപ്പെട്ടാലും ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ദേവസ്വം ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പട്ടികജാതിമോര്‍ച്ച. പ്രസാദ ഊട്ടിന് എത്തിയ ചാവക്കാട് തിരുവത്ര സ്വദേശിയും പട്ടികജാതിക്കാരനുമായ സുനിലിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന് അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി മോര്‍ച്ച നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വേലായുധകുമാര്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ തുമാട്ട്, ഉഷ രവി, സുബ്രമണ്യ മന്നത്, ആനന്ദന് പെരിയമ്പലം, സുധീഷ് കളത്തിങ്കര, ധര്മരാജന് കെ.എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: