ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സമഗ്രകുടിവെള്ള പദ്ധതി ഉടന്‍ നടപ്പിലാക്കുക, ഷണ്മുഖം കനാല്‍ മാലിന്യമുക്തമാക്കുക, എംഎല്‍എയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദിനരാത്രസമരം ആരംഭിച്ചു. സമരം ജില്ല പ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് അനൂപ് മാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്, മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, മണ്ഡലം ജന.സെക്രട്ടറി കെ.സി.വേണുമാസ്റ്റര്‍, പാറയില്‍ ഉണ്ണികൃഷ്ണന്, ബിനോയ് കോലാന്ത്ര എന്നിവര്‍ സംസാരിച്ചു.
ജലദിനത്തോടനുബന്ധിച്ച് ജലസംരക്ഷണപ്രതിജ്ഞ ചൊല്ലി ദൃഢപ്രതിജ്ഞയെടുത്തു. പഞ്ചായത്തില്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്ന മുരളി എള്ളുംപറമ്പിലിനെ യോഗത്തില്‍ ആദരിച്ചു. പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: