പാലക്കാട്: കവിയും അഭിഭാഷകനുമായ പി.ടി.നരേന്ദ്രമേനോന്റെ കര്‍മ്മ-സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഷഡ്ദശാബ്ദിയാഘോഷം നരേന്ദ്രം: 25,26 തിയ്യതികളില്‍ ഒറ്റപ്പാലം സിഎസ്എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.25ന് രാവിലെ 9ന് സ്വാമി സുനില്‍ദാസ്, റവ ബിഷപ്പ് ബി.എന്‍.ഫെന്‍,ഗൗസിപ്പീര് മുഹമ്മദ് ഹാരിസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
9.30ന് വാണി വിവേകിന്റെ ഗീത് മാലിക് അരങ്ങേറും. 10.30ന് വീഡിയോ പ്രദര്‍ശനം. 10.40ന് കേരളീയ സംസ്ക്കാരത്തില്‍ നദികളുടെയും കായലുകളുടെയ സ്വാധീനം എന്ന വിഷയത്തില്‍ സമീക്ഷണം. സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.ആഷാ മേനോന് അധ്യക്ഷതവഹിക്കും. കെ.ജയകുമാര്‍ , നെടുമുടിവേണു,പായിപ്രരാധാകൃഷ്ണന്, സത്യന് അന്തിക്കാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.3.30ന് ദേശസംസ്കൃതിയും സാഹിത്യവും എന്ന ചര്‍ച്ചയില്‍ പി.എ.വാസുദേവന്‍,ജോര്‍ജ്ജ് എസ്.പോള്‍, ഡോ.ഖദീജ മുംതാസ്,എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 5.45ന് നടക്കുന്ന കവിയരങ്ങ് ബാലചന്ദ്രന് ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യും.ആലങ്കോട് ലീലാ കൃഷ്ണന്, പ്രൊഫ.മധുസൂദനന് നായര്‍,റഫീഖ് അഹമ്മദ്, വി.ജി.തമ്പി,പി.പി.രാമചന്ദ്രന്, സി.രാവുണ്ണി, പി.എം.നാരായണന്, മണമ്പൂര്‍ രാജന് ബാബു,ജ്യോതിബായ് പരിയാടത്ത്, ഫാത്തിമ ജമാല്‍,പി.ടി.നരേന്ദ്രമേനോന് എന്നിവര്‍ പങ്കെടുക്കും.രാത്രി എട്ടുമണിക്ക് പി.ടി.നരേന്ദ്രമേനോന്റെ ചാത്തന്കണ്ടാരമ്മ എന്ന കവിതയുടെ മോഹാനിയാട്ടാവിഷ്ക്കാരം പദ്മശ്രീ ഭാരതി ശിവജി അവതരിപ്പിക്കും.26ന് രാവിലെ ഒമ്പതിന് അഭിറാം ഉണ്ണി അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീത കച്ചേരി.
10ന് നീതി ന്യായവും സംസ്കൃതിയും എന്ന സമീക്ഷണം ഹൈക്കോടതി ജസ്റ്റിസ് എ.എം.ബാബു ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എസ്.ശ്രീധരന് പിള്ള മുഖ്യാതിഥിയാവും.വൈകിട്ട് മൂന്നിന് സംസ്കൃതിയില്‍ സൗഹൃദങ്ങളുടെ സ്ഥാനം എന്ന വിഷയത്തില്‍ കെ.പി.മോഹന്‍, ശത്രുഘ്നന്‍,മണര്‍കാട് മാത്യു,ഹാഫിസ് മുഹമ്മദ്, മുസാഫിര്‍ എന്നിവര്‍ സംസാരിക്കും.വൈകിട്ട 5.30ന് സാംസ്കാരിക ഘോഷയാത്ര. തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരിക സമാദരണ സമ്മേളനം എം.ടി.വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.
മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന് മുഖ്യാതിഥിയാവും. പി.ടി.നരേന്ദ്രമേനോന്റെ പുതിയ കൃതി കുഴമറിയും കാലത്തിന്റെ പ്രകാശന കര്‍മ്മം എം.പി.വീരേന്ദ്രകുമാര്‍ നിര്‍വ്വഹിക്കും. ശ്രീകുമാരന്‍ തമ്പി ആദ്യപ്രതിഏറ്റുവാങ്ങും.എം.എ.ബേബി, ടി.ജെ.എസ്.ജോര്‍ജ്ജ്,തോമസ് ജേക്കബ്, ടി.ആര്.അജയന് എം.ബി.രാജേഷ് എംപി, പി.ഉണ്ണി എംഎല്‍എ, എന്‍.എം.നാരായണന് നമ്പൂതിരി ,എന്‍.ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ഇ.ചിത്രേഷ് നായര്‍, ആര്.മധുസൂദനന്,സി.പി.ബൈജു,ഡോ.പി.എച്ച് സുരേഷ് ,വി.എ.ബാലു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: