മാനന്തവാടി:മാനന്തവാടി നഗരസഭയെ വെളിയിട വിസര്‍ജ്ജനമുക്തമായി ഒ.ആര്.കേളു എം.എല്‍.എ പ്രഖ്യാപിച്ചു. 360 ഓളം വ്യക്തിഗത കക്കൂസുകളായിരുന്നു നഗരസഭ പരിധിയില്‍ നിര്മ്മിക്കാനുണ്ടായിരുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വ്വെയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കാണ് തുക അനുവദിച്ച് പണി പൂര്‍ത്തിയാക്കിയത്. മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര്.പ്രവീജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ പ്രതിഭ ശശി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ ശ്രീബാഷ്. ബി, പ്രോഗ്രാം ഓഫീസര്‍ അനൂപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇബ്രാഹിം, ബിനോജ,് റിസോഴ്സ് പേഴ്സണ്‍മാരായ ഷാന്റോ ഷാജി, ബിനോയ് ഫിലിപ്പ്, ഷഹീദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: