കല്‍പ്പറ്റ: 1963 ല്‍ രൂപീകൃതമായ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനമായ കണിയാമ്പറ്റ ടൗണിനോടും പരിസര പ്രദേശങ്ങളോടും ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നടത്തുന്ന കടുത്ത അവഗണനക്കെതിരെ കണിയാമ്പറ്റ ടൗണ്‍ വികസന സമിതി, ഓട്ടോ- ടാക്സി-ചുമട്ടു തൊഴിലാളികള്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവര്‍ പൊതുജന സഹകരണത്തോടെ നടത്തിയ ബഹുജനമാര്‍ച്ചും ധര്‍ണയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സിലര്‍ കെ.ഉസ്മാന് ഉദ്ഘാടനം ചെയ്തു.യാത്രക്കാര്‍ക്ക് ബസ്സ് കാത്തു നില്ക്കാന് സൗകര്യമൊരുക്കുക, പൊതു ശൗചാലയം നിര്‍മ്മിക്കുക, ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുക, ഓവുചാല്‍ വൃത്തിയാക്കുക, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം
ടൗണ്‍ വികസന സമിതി പ്രസിഡന്റ് വി.കെ.ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ഫിലിപ്പുകുട്ടി, പള്ളിയറ രാമന്,പി.കുഞ്ഞമ്മദ്,എം.എ.മജീദ്, ഡോ അമ്പി ചിറയില്‍, വി.എസ്.സിദ്ധീഖ്, അഡ്വ. രാമചന്ദ്രന് കായക്കണ്ടി, ഇബ്രാഹീം കുടുക്കന്‍, സലീം പെരിങ്ങോളന്‍, സാബു പോള്‍, ലാലാജി ശര്‍മ്മ എന്നിവര്‍ സംസാരിച്ചു,
ബഹുജന മാര്‍ച്ചിന് മുജീബ് എ.എം, റഹീം പി.കെ, ഗഫൂര്‍.പി, സലീം. വി, പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: