പാലക്കാട് : കുളപ്പുള്ളി സംസ്ഥാനപാതയിലെ പ്രധാന കവലയായ മേഴ്സി കോളേജ് ജംഗ്ഷന് പരാധീനതകളാല്‍ വീര്‍പ്പുമുട്ടുന്നു. മേലാമുറി, നൂറണി, തിരുനെല്ലായി, കോട്ടായി എന്നീഭാഗങ്ങളില്‍ നിന്നും വരുന്ന റോഡുകള്‍ സംഗമിക്കുന്ന പ്രധാന കവലയാണ് മേഴ്സി ജംഗ്ഷന്.
സംസ്ഥാന പാതയിലെ പ്രധാന സംഗമകേന്ദ്രമായ ഇവിടെ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കാലങ്ങളായി സമ്മാനിക്കുന്നത് ദുരിതങ്ങള്‍ മാത്രം. നാലു ഭാഗത്തു നിന്നും വരുന്ന റോഡുകള്‍ ബസ്സ് കാത്തു നില്ക്കുന്ന യാത്രക്കാര്‍ക്ക് ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല.
അതിനാല്‍ യാത്രക്കാര്‍ കാലങ്ങളായി വെയിലും മഴയും ഏറ്റ് ബസ് കയറേണ്ട സ്ഥിതിയിലായാണ്. പട്ടാമ്പി-ഗുരുവായൂര്‍- കോയമ്പത്തൂര്‍, തൃശൂര്‍ ഭാഗങ്ങളിലേക്കുള്ള ചരക്കുവാഹനങ്ങളും സ്വകാര്യ ബസ്സുകളുമടക്കം ആയിരക്കണക്കിനു വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോവുന്നത്. സംസ്ഥാന പാതയുടെ നിര്‍മ്മാണത്തോടനുബന്ധിച്ച് ജംഗ്ഷനില്‍ ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിച്ച് നടുവില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേഅതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.ഇവ രാപകലന്യേ പച്ചയും മഞ്ഞയും കത്തി നോക്കുകുത്തിയായിരിക്കുകയാണ്.
പ്രധാന സ്കൂളുകളും കോളേജുകളും ആശുപത്രികളും ധനകാര്യസ്ഥാപനങ്ങളുമുള്ള മേഴ്സിജംഗ്ഷനില് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ നാളിതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇവിടത്തെ ഹൈമാസ്റ്റ് വിളക്ക് ഇടക്കിടെ പ്രവര്‍ത്തനരഹിതമാകുന്നതും പതിവാണ്. നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുള്ളതില്‍ ഒന്നിലധികം പേര് മരണപ്പെട്ടിരുന്നു. സമീപത്തെ സ്കൂള്‍ – കോളേജുകള്‍ വിടുന്ന സമയത്ത് കൂടുതല്‍ തിരക്കുള്ളതിനാല്‍ പോലീസുകാരുടെ സേവനവും ഇവിടെ നാളിതുവരെ ഉണ്ടായിട്ടില്ലെന്നതും പരിതാപകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: