ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്വീകരിച്ച വിവിധ ടെണ്ടറുകള്‍ ദേവസ്വം മെമ്പര്‍മാരുടെ ബിനാമിടെണ്ടറുകളാണെന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രക്ഷേമസമിതി ആരോപിച്ചു. ഹിന്ദു കോണ്‍ട്രാക്ടര്‍മാരില്‍ നിന്നുംമാത്രം ടെന്‍ഡര്‍ സ്വീകരിക്കാവൂ എന്നിരിക്കേ മറ്റുമതസ്ഥരില്‍ നിന്നും ടെന്‍ഡര്‍ സ്വീകരിച്ച് അവര്‍ക്ക് ക്ഷേത്രത്തിനകത്തെ ജോലികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സമിതി യോഗം വിലയിരുത്തി. ടെണ്ടറുകളിലെ കൃത്രിമങ്ങള്‍ അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭക്തജനങ്ങളുടെ കാണിക്കയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദേവസ്വം ഭക്തരുടെ അഭിപ്രായങ്ങളെ നിരാകരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുരുഷോത്തമന് ചാത്തമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ടി.രാധാകൃഷ്ണന്, വിദ്യാസാഗര്‍, എ.രാജശേഖരന് എന്നിവര്‍ സംസാരിച്ചു. ഭക്തജനങ്ങളുടെ വിപുമായ യോഗം ഏപ്രില്‍ നാലിന് ചേരുവാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: