കല്‍പ്പറ്റ: ജില്ലയില്‍ കൃഷിയുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെ നാളെ(21) രാവിലെ 10ന് കല്‍പ്പറ്റ വിന്ഡ്വാലി ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ ആദരിക്കുമെന്ന് പ്രസിഡന്റ് കെ.ജെ. ദേവസ്യ അറിയിച്ചു. കുരുവിള ജോസഫ്(കോഫി പ്ലാന്റേഷന്), ആന്‍സി ജോണി(സമ്മിശ്രകൃഷി), പി.എം. സുഭാഷ്(ക്ഷീരവൃത്തി), രമേഷ് എഴുത്തച്ഛന്, കമല്‍ മംഗലശേരി(കൃഷി പ്രോത്സാഹന മാധ്യമപ്രവര്‍ത്തനം), എം.കെ. മുഹമ്മദ്(സംരംഭകന്), കൃഷി ഓഫീസര്‍ മമ്മൂട്ടി വാരാമ്പറ്റ(കൃഷി വികസനം) എന്നിവരെയാണ് ആദരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: