കല്‍പ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബ് വര്‍ഷംതോറും നല്‍കിവരുന്ന കെ. ജയചന്ദ്രന് സ്മാരക മാധ്യമ പുരസ്കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ‘വറുതിയുടെ വറചട്ടിയില്‍ കേരളം’ (കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും) എന്നതാണ് ഇത്തവണത്തെ വിഷയം. 2016 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ ദൃശ്യമാധ്യമങ്ങളില്‍ സംപ്രേക്ഷണം ചെയ്ത മികച്ച വാര്‍ത്താ, വാര്‍ത്താധിഷ്ഠിത പരിപാടിക്കാണ് പുരസ്ക്കാരം. 10,001 രൂപയും പ്രശസ്തിപത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. എന്‍ട്രികള്‍ സെക്രട്ടറി, വയനാട് പ്രസ്ക്ലബ്ബ്, കല്‍പ്പറ്റ പി.ഒ, വയനാട് എന്ന വിലാസത്തില്‍ ഏപ്രില്‍ 15നകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961597759, 9895421560.
പ്രതികരിക്കാൻ ഇവിടെ എഴുതുക: