വടക്കഞ്ചേരി: നിക്ഷേപം നടത്താനെന്ന പേരില്‍ ഒന്നരകോടിയോളം രൂപയുടെ തട്ടിപ്പ് അന്വേഷിക്കാനെത്തിയ എസ്.ഐ.ക്ക് മര്‍ദ്ദനം.
എസ്.ജി.എസ്.അഗ്രോ ഫാം ലിമിറ്റഡ് എന്ന പേരിലാണ് നൂറുകണക്കിനാളുകളുടെ കയ്യില്‍ നിന്നും പണം പിരിച്ചെടുത്തത് അഞ്ച് വര്‍ഷം കാലാവധിയില്‍ ചെറു നിക്ഷേപങ്ങള്‍ സ്വീകരിച്ച് പലിശ സഹിതം തിരിച്ച് കൊടുക്കാമെന്നാണ് വ്യവസ്ഥ. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കൊളക്കോട് സ്വദേശിയായ കുര്യാച്ചനാണ് പ്രധാന ഏജന്റ.് ഇയാളുടെ കീഴില്‍ മുപ്പതോളം ഏജന്റുമാരുണ്ട്. ഇവര്‍ ചേര്‍ന്ന് കൊളക്കോട്, പരുവാശ്ശേരി, തേനിടുക്ക്, പന്നിയങ്കര പ്രദേശങ്ങളില്‍ നിന്നും മുന്നൂറോളം പേരെ ചേര്‍ത്തതായാണ് വിവരം.
ഏകദേശം ഒന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്ക്. ഇതിനിടെ തട്ടിപ്പ് നടത്തിയ കുര്യാച്ചന്റെ വീട്ടില്‍ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. പണം നഷ്ടപ്പെട്ടവര്‍ കൂട്ടമായി എത്തിയതോടെ വടക്കഞ്ചേരി പോലീസും സ്ഥലതെത്തി. എസ്. ഐ.വിപിന്‍.കെ.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടവരുടെ വക്കീലെന്ന് അവകാശപ്പെട്ട കൊല്ലം മുളവണ്ണ വള്ളി വിട സംഗീത് (37) പോലീസിനോട് കയര്‍ക്കുകയും എസ്.ഐയെ കോളറില്‍ പിടിച്ച് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പറയുന്നു. ഇതിനിടെ കുര്യാച്ചന്റെവീട്ടില് ഉണ്ടായിരുന്ന ബന്ധു മണ്ണാര്‍ക്കാട് ഗ്രേഡ് എസ്.ഐ.വര്‍ഗീസിനെയും സംഗീതും മറ്റു നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പറയുന്നു.പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപെടുത്തുകയും എസ്.ഐ.യെ മര്‍ദ്ദിക്കുകയും ചെയ്ത സംഗീതിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.ഇയാള്‍ക്കെതിരെ കൊല്ലം ജില്ലയിലെ എഴുകോണ്‍, ശൂരനാട്, കുണ്ടറ, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളില്‍ അഞ്ച് കേസുകള്‍ കൂടിയുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.ഹൈക്കോടതിയിലെ അഭിഭാഷകനാണെന്ന് അവകാശപ്പെട്ട് കാണിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഒറിജിനല്‍ ആണോ എന്നും പോലീസ് അന്വേഷിച്ചുവരുകയാണ്.
ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് തൃശൂര്‍ കാളത്തോടും ഓഫീസുള്ളതായി പറയുന്നു.വിവിധ ജില്ലകളിലായി ഈ കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടന്നതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: