മാനന്തവാടി:കേരളാ ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്റെ 17 മത് ജില്ലാസമ്മേളനം ഇന്ന് കാലത്ത് പത്ത്മണിക്ക് താഴെയങ്ങാടി പാവന ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
ഒ.ആർ.കേളു എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ പ്രമുഖ സംഘടനാ നേതാക്കൾ സംബന്ധിക്കും.ഉച്ചക്ക് രണ്ടുമണിക്ക് ജില്ലാ പ്രസിഡന്റ് സി.അരവിന്ദൻ വൈദ്യരുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി എം.ജനാർദ്ദനൻ വൈദ്യർ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: