വള്ളിയൂർകാവ്: വള്ളിയൂർകാവ്മഹോത്സവം എക്സിബിഷൻ ട്രേഡ് ഫെയറിന് തുടക്കമായി മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉൽഘാടനം ചെയ്തു. ട്രസ്റ്റി ഏച്ചോം ഗോപി അധ്യക്ഷത വഹിച്ചു. നഗരസഭ വൈ: ചെയർപേഴ്സൺ പ്രദീപശശി കൗൺസിലർമാരായാ ശ്രീലത കേശവൻ .കടവത്ത് മുഹമദ്, കെ.വി.ജുബൈർ, എക്സികുട്ടീവ് ഓഫീസർ കെ.വി നാരായണൻ നമ്പൂതിരി ആഘോഷ കമ്മറ്റി പ്രസിഡന്റ് കമ്മനമോഹനൻ സെക്രട്ടറി പി.വി.സുരേന്ദ്രൻ, യു – പവിത്രൻ തുടങ്ങിയവർ സംസാരിച്ചു .മാർച്ച് 17 മുതൽ 28 വരെയാണ് ട്രേഡ് ഫെയർ ,ഇരുനൂറ്റി അമ്പത്തിലകം സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്റ്റാളുകൾ, ദിവസവും വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: