കുളമാവ്: നാവിക സേനാംഗത്തെ ജീവന്‍ പണയം വെച്ച് രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
കുളമാവ് പാട്ടത്തില്‍ പി.ആര്‍ രാജുവാണ് ശാരീരികാസ്വസ്ഥ്യതയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.30 യോടയാണ് സംഭവം. വിനോദയാത്രക്കെത്തിയ എറണാകുളം നേവല്‍ ബേസ് ഉദ്യോഗസ്ഥന്‍ എറണാകുളം മാടമ്പിളളില്‍ നിതിന്‍ (27) നാണ് മദ്യലഹരിയില്‍ ഡാമിലേക്ക് ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ഇയാള്‍ സഞ്ചരിച്ച ജീപ്പ് പാലത്തിന് നടുവില്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങി. പിന്നീട് നിരോധിത മേഖലയായ കൈവരിയിലൂടെ ഇറങ്ങി ഡാമിലേക്ക് ചാടുകയായിരുന്നു. വാഹനത്തിലെത്തിയ സുഹൃത്തുക്കള്‍ക്ക് ബഹളംവെച്ചതോടെ സമീപത്തെ ഭാര്യയുടെ പെട്ടികടയില്‍ നിന്ന ര
ാജു ഓടി എത്തുകയായിരുന്നു. ഡാമിന്റെ വശത്തു കൂടി താഴേക്ക് ഇറങ്ങി. ഡാമിന്റെ നടുവിലേക്ക് നീന്തി യുവാവിന്റെ അടുത്തെത്തി. അപ്പോള്‍ നിതിന്‍ മുങ്ങിത്താണു തുടങ്ങിയിരുന്നു. മുടിയില്‍ പിടിച്ച് ഒരുതരത്തില്‍ നീന്തി കരക്കെത്തിക്കുകയായിരുന്നു. ഇതേ സമയം സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.എസ് പ്രമോദും ഡാമിലേക്കിറങ്ങിയിരുന്നു. രാജുവും പ്രമോദും കൂടി നിതിനെ താങ്ങി കരക്കെത്തിച്ചു. ഇന്നലെ രാവിലെയാണ് ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്.
രാജുവിനൊപ്പം നിതിനെ രക്ഷിക്കാന്‍ സഹായിച്ച പ്രമോദിന് സദ് സേവന രേഖ നല്‍കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
മുത്തിയുരുണ്ടയാര്‍ പാട്ടത്തില്‍ പരേതനായ രാജപ്പന്റെ മകനാണ് രാജു. ഇയ്യാള്‍ ഓട്ടോ ഡ്രൈവറും കൂടിയാണ്. അമ്മ ലക്ഷ്മി. കുമാരിയാണ് ഭാര്യ. മക്കള്‍: രമ്യ, രേഷ്മ.
തിരുവനന്തപുരം ബാലരാമപുരം പെരിങ്ങമല വലിയതെറ്റിവിള വീട്ടില്‍ ശിവരാജന്‍ സരോജം ദമ്പതികളുടെ മകനായ പ്രമോദ് രണ്ടു വര്‍ഷം മുമ്പാണ് ഇടുക്കി എ.ആര്‍ ക്യാമ്പ
ിലെത്തിയത്. ബിന്ദുവാണ് ഭാര്യ. ബാലാമണി(8) കൃഷ്ണ(5) എന്നിവരാണ് മക്കള്‍.
















