തൊടുപുഴ: നോക്കുകൂലി ആവശ്യപ്പെട്ടെന്ന പേരില്‍ പണി ചോദിച്ചെത്തിയ ബിഎംഎസ് തൊഴിലാളികളെ കുടുക്കാന്‍ ശ്രമം. സര്‍ക്കാര്‍ അംഗീകൃത കാര്‍ഡ് ഉള്ള തൊഴിലാളികളെയാണ് നഗരസഭ ചെയര്‍പേഴ്‌സണും കോണ്‍ട്രാക്ടറും ചേര്‍ന്ന് ഇത്തരത്തില്‍ നോക്കുകൂലി കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. രണ്ട് ദിവസമായി നാലുവരിപാതയില്‍ കൈതക്കോട് ജങ്‌നില്‍ നിന്നും മഠത്തിക്കണ്ടത്തിനുള്ള റോഡില്‍ ടൈല്‍ പാകുന്ന ജോലി നടന്ന് വരികയായിരുന്നു. ഇവിടെയുള്ള തൊഴിലാളികള്‍ക്ക് പണി നല്‍കാതെ രാത്രിയില്‍ ടൈല്‍ ഇറക്കിയത് ചോദ്യം ചെയ്താണ് ബി.എം.എസ് യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ സ്ഥലത്തെത്തുന്നത്. ടൈല്‍ ഇറക്കുന്ന ജോലി തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വിവരം അറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സന്‍ സഫിയ ജബ്ബാറിന്റെ നേതൃത്വത്തില്‍ 1000 രൂപ നല്‍കാമെന്നും പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. പണം വേണ്ട പണി മതിയെന്ന നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചതോടെ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ നോക്കി കൂലി ആവശ്യപ്പെട്ട് ബിഎംഎസുകാര്‍ റോഡ് പണി തടയുകയാണെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു.
അതേ സമയം കൈതക്കോട് ജംഗ്ഷനില്‍ ടൈല്‍ ഇറക്കാനെത്തുമ്പോള്‍ അംഗീകൃത തൊഴിലാളികള്‍ക്ക് പണി നല്‍കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നതായി ബിഎംഎസ് മേഖല സെക്രട്ടറി ജി ജി ഹരികുമാര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി മറ്റ് തൊഴിലാളികളെ കൊണ്ട് കരാറുകാരന്‍ ടൈല്‍ ഇറക്കിക്കുകയായിരുന്നു. പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാനും തയ്യാറായില്ല. ഇതിനാലാണ് പ്രതിഷേധവവ
ുമായി തൊഴിലാളികള്‍ എത്തിയത്.
ബിഎംഎസ് ഒരിക്കലും വികസനത്തിനെതിരല്ലെന്നും നോക്കുകൂലി വാങ്ങുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ ഒരു രൂപ പോലും നോക്കുകൂലി വാങ്ങിയിട്ടില്ലെന്നും ചെയര്‍പേഴ്‌സനെതിരെ ബിഎംഎസിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ നടത്തിയതിലുള്ള വിരോധമാണ് ഇത്തരത്തിലൊരു ആരോപണത്തിന് കാരണമെന്നും ഹരികുമാര്‍ പറഞ്ഞു.
















