ഇരിങ്ങാലക്കുട : വളരെയധികം പഴക്കമുള്ള കരിഓയലിന് സമമായ എണ്ണ ഉപയോഗിച്ചിരുന്ന ബജ്ജി കടയില്‍ നിന്ന് നഗരസഭ ആരോഗ്യവിഭാഗം എണ്ണ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പാട്ടമാളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സിംപിള്‍ സ്നാക്ക് ബാര്‍ എന്ന കടയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ രണ്ടു പാട്ട പഴകിയ എണ്ണയാണ് പിടിച്ചെടുത്തത്. കടക്കെതിരെ മുമ്പും പരാതി ഉണ്ടാവുകയും റെയ്ഡ് നടത്തി സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിസാരമായ പിഴ നടപടികള്‍ മാത്രമേ നഗരസഭ നല്കാറുള്ളു. ശരിയായ ശിക്ഷണ നടപടികള്‍ ഇത്തരം കടകള്‍ക്കെതിരെ എടുക്കാത്തതും തുടര്‍ന്നും കൃത്രിമം കാട്ടാന്‍ ഇവര്‍ക്ക് പ്രേരണയാകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കടയില്‍ വില്പന നടത്തുന്ന ബജ്ജിയും മറ്റു വറവ് സാധനങ്ങളും ഈ എണ്ണയില്‍ തുടര്‍ച്ചയായി ആഴ്ചകളോളം വറുക്കാനുപയോഗിക്കുന്നതുകൊണ്ട് എണ്ണ കരിഓയല്‍ പോലെയായിരുന്നു എന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: