ചെര്‍പ്പുളശ്ശേരി : ഗവ:യുപി സ്ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന് ശശികുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന് യുവമോര്‍ച്ച കുറ്റപ്പെടുത്തി.
രക്ഷിതാക്കള്‍ സ്കൂളിലെ പ്രധാനാധ്യാപികയെ കണ്ട് പരാതി കൊടുത്തിട്ടും നാളിത് വരെ ആരോപണ വിധേയനായ അധ്യാപകനെ ഭരണാനുകൂല സംഘടന സഹായിക്കുകയാണ്.സംഭവത്തില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകരും, പോലീസും ഇടപെട്ടിട്ടും ചെര്‍പ്പുളശ്ശേരി എഇഒ അടക്കമുള്ളവര്‍ ഇടപെട്ടത് 14-നാണ്. എഇഒ സ്ക്കൂള് സന്ദര്‍ശിച്ച് റിപ്പോര്‍്ട്ട് കൊടുത്തിട്ടും ഇയാള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ ദുരൂഹതയുണ്ട്. സംഭവം ഒതുക്കി തീര്‍ക്കാനും ശ്രമിച്ചിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാതെ പ്രതിയെ സംരക്ഷിക്കുന്നത് അധികാരത്തിന്റെ പിന്ബലമുപയോഗിച്ചാണെന്ന് യുവമോര്‍ച്ച അഭിപ്രായപ്പെട്ടു.
ഈആവശ്യമുന്നയിച്ച് യുവമോര്‍ച്ച സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ചെര്‍പ്പുളശ്ശേരി എഇഒയെ ഉപരോധിച്ചു. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.സുരേഷ്, ബിജെപി ജില്ലാ സെക്രട്ടറി രാജു,യുവമോര്‍ച്ച പ്രവര്‍ത്തകരായ ധനേഷ്, ധനുഷ്,വിപിന്‍, ബിജെപി നേതാക്കളായ ജയപ്രകാശ്,സജീവ്,കൃഷ്ണകുമാര്‍,പ്രദീപ്, ഉണ്ണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: