നെടുങ്കണ്ടം: അരക്കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പൊതുശ്മശാനം പ്രവര്‍ത്തിക്കുന്നില്ല. നെടുങ്കണ്ടം പഞ്ചായത്ത് 2009 ല്‍ അന്നിരുന്ന പഞ്ചായത്ത് പ്രസിഡന്റ് എം സുകുമാരന്റെ പ്രത്യേക താല്‍പര്യപ്രകാരം നിര്‍മ്മിച്ചതാണ് ഈ പൊതുശ്മശാനം. എം.എല്‍.എ ജയചന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തിക്കുന്നില്ല. ഗ്യാസ് ഉപയോഗിച്ചുള്ള പൊതുശ്മശാനത്തിന്റെ യന്ത്ര സംവിധാനങ്ങള്‍ എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയാണ് സ്ഥാപിച്ചത്.
ഇതിന്റെ പ്രവര്‍ത്തന രീതികള്‍ പഠിപ്പിക്കുന്നതിന് ആളെ അയയ്‌ക്കാന്‍ കമ്പനി നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും പഞ്ചായത്തില്‍ നിന്നും ആരെയും പരിശീലനത്തിനായി വിടുകയോ, ഇതിന്റെ നടത്തിപ്പിലേയ്‌ക്ക് ജീവനക്കാരെ നിയമിക്കുകയോ ചെയ്തില്ല. വൈദഗ്ധ്യമില്ലാത്ത ആളെകൊണ്ട് പ്രവര്‍ത്തിപ്പിച്ചത് മൂലമാണ് ഇത് കേടായതെന്ന് ആക്ഷേപം ഉണ്ട്. എട്ട് വര്‍ഷം മുന്‍പ് അരക്കോടിയോളം രൂപ ചിലവഴിച്ച ഈ സ്മശാനത്തില്‍ നാളിതുവരെ മൂന്ന് മൃതദേഹം മാത്രമാണ് സംസ്‌കരിച്ചിട്ടുള്ളത.് നിലവില്‍ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ നാശത്തിന്റെ വക്കിലാണ്. ചുറ്റും കാട് പിടിച്ച് കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
സ്ഥലപരിമിതികളും ശവസംസ്‌കാര ചിലവുകളു
ം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ ഈ സ്ഥാപനം അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
















