തൊടുപുഴ: ക്ഷേത്രത്തിന്റെ പേരിന് നേരെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. തൊടുപുഴ-കൂത്താട്ടുകുളം റോഡില്‍ നെടിയശാലയ്‌ക്ക് സമീപം വാഴപ്പിള്ളിയില്‍ ആണ് മതവിദ്വേശം വളര്‍ത്തുന്ന തരത്തിലുള്ള സംഭവം അരങ്ങേറിയത്.
പുതുപ്പരിയാരം കൈപ്പിള്ളിക്കാവ് ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിന്റെ പേര് എഴുതിയിി
രുന്ന ആല്‍ത്തറയിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. റോഡരികില്‍ ആലിന് സംരക്ഷണഭിത്തി കെട്ടി ഇതില്‍ പെയിന്റുകൊണ്ട് എഴുതിയിരുന്ന ക്ഷേത്രത്തിന്റെ പേരിന് മുകളിലാണ് സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞ ദിവസം രാത്രി കരിഓയില്‍ പ്രയോഗം നടത്തിയത്. സമീപത്തായി തന്നെ ക്ഷേത്രത്തിന്റെ ആര്‍ച്ചും ഭണ്ഡാരകുറ്റിയം ഉണ്ട്. നിരവധി ആളുകള്‍ ബസില്‍ കയറാന്‍ നില്‍ക്കുന്ന സ്ഥലത്താണ് ഇത്തരത്തില്‍ ക്ഷേത്രത്തെ അപമാനിക്കുന്ന രീതിയില്‍ കരിഓയില്‍ പ്രയോഗം നടന്നിരിക്കുന്നത്. ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൈപ്പിള്ളിക്കാവ് ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്ര ട്രസ്റ്റ് ദേശതാലപ്പൊലി തറ എന്നായിരുന്നു ഇവിടെ എഴുതിയിരുന്നത്.
ഇത് പൂര്‍ണ്ണമായും വായിക്കാനാവാത്ത രീതിയിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. അടുത്തദിവസം ഉത്സവം നടന്ന ക്ഷേത്രത്തിന്റെ ഇവിടെ സ്ഥാപിച്ചിരുന്ന ഭണ്ഡാരം പൊളിച്ച് മോഷണവും നടന്നിരുന്നു. ഒരാഴ്ച മുമ്പ് നടന്ന മോഷണത്തില്‍ 2500 ഓളം രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഭക്തര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ക്ഷേത്രഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാ
ണ്.
















