അടിമാലി: അടിമാലിയിലെ മദ്യശാല പതിനാലാം മൈലിലേക്ക് മാറ്റുവാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരും മദ്യശാല ഉദ്യോഗസ്ഥരും തമ്മില്‍ ഉണ്ടായ വാക്കേറ്റത്തിനിടെ ഒരാള്‍ക്ക് തലയ്‌ക്ക് പരിക്കേറ്റു. വെള്ളാംതടത്തില്‍ അര്‍ജുന്‍(64) ആണ് പരിക്കേറ്റത്.
ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 25 നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് അടിമാലി ടൗണിലെ മദ്യശാല മെഴുകുംചാല്‍ റോഡിലെ പതിനാലാം മൈലില്‍ പ്രവര്‍ത്തിപ്പക്കുവാന്‍ എത്തിയത്. 25 ഓളം പോലീസ് ഒരു ലോറി മദ്യം എന്നിവയുമായി കണ്‍സ്യൂമര്‍ ഫെഡ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി. സംഭവം മുന്‍കൂട്ടി അറിഞ്ഞ് 100ന് മുകളില്‍ നാട്ടുകാര്‍ സ്ഥലത്ത് തടിച്ച് കൂടി.
മദ്യം കെട്ടിടത്തിലേക്ക് ഇറക്കുവാന്‍ തുടങ്ങിയത് നാട്ടുകാര്‍ എതിര്‍ത്തു. ഇതിനിടെ ഉദ്യോഗസ്ഥരോടൊപ്പം എത്തിയ ചിലരുമായി നാട്ടുകാര്‍ വാക്കേറ്റമായി. സംഭവത്തില്‍ പോലീസ് നാട്ടുകാര്‍ക്കെതിരെ കള്ളകേസുകള്‍ എടുക്കുകയും മദ്യലഹരിയായിരുന്ന ജീവനക്കാര്‍ക്കെതിരെ യാതൊരു നടപടി സ്വീകരിച്ചില്ലായെന്നും പോലീസിന്റെ ഈ നടപടിക്കെതിരെ പോലീസ് സറ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.
















