കല്‍പ്പറ്റ: വിജ്ഞാനം, വിമോചനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 27മുതല്‍ , 29 വരെ നടക്കുന്ന കല്‍പ്പറ്റ ദാറുല്‍ ഫലാഹില്‍ ഇസ്്ലാമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലയിലെ അഞ്ച് സോണ്‍ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു ‘മുന്നൊരുക്കം 2017’ സംഘടിപ്പിച്ചു. മാനന്തവാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം അബ്ദുറഹ്മാന് മുസ്ലിയാരും, കല്‍പ്പറ്റയില്‍ കേരള മുസ്്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി നീലിക്കണ്ടി പക്കര്‍ ഹാജിയും, തരുവണയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസിയും, ബത്തേരിയില്‍ മര്‍കസുദ്ദഅ്വ സെക്രട്ടറി കെ ഒ അഹ്മദ് കുട്ടി ബാഖവിയും, മേപ്പാടിയില്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസിയും ഉദ്ഘാടനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: