താനൂര്‍: ചാപപ്പടി മൊയ്തീന്‍പള്ളി സ്വദേശി ഒന്മാനകത്ത് കോയയുടെ രോദനമാണിത്. ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്കായി 30-ാം തീയതി ആകുമ്പോഴേക്കും 25000 രൂപ വേണം. ജീവിതമാര്‍ഗ്ഗമായ ഓട്ടോറിക്ഷ ഓടിച്ച് എങ്ങനെയെങ്കിലും അത് സംഘടിപ്പിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി പോലീസുകാര്‍ കോയയുടെ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. റോഡരികില്‍ താമസിക്കുന്ന മുസ്തസ്ഫയുടെ വീട്ടിലാണ് ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നത്. പുലര്‍ച്ചെയാണ് തന്റെ ഓട്ടോ പോലീസ് തകര്‍ത്തത് അറിയുന്നത്.
രണ്ട് ദിവസമായി ജോലിക്ക് പോകാത്തതിനാല്‍ അരി വാങ്ങിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഭാര്യയുടെ ഓപ്പറേഷന് ഇനി എന്തു ചെയ്യണമെന്നറിയില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ തന്നെ ഇങ്ങനെ ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും കോയ പറഞ്ഞു.
താനൂര്‍ മണ്ഡലം ലീഗ് ഭരിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നമില്ലായിരുന്നെന്നും എല്‍ഡിഎഫ് വന്നതോടെ എന്നും സംഘര്‍ഷമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: