ഒറ്റപ്പാലം: ഫിലിം സിറ്റി പദ്ധതി നിര്‍മ്മാണത്തിനു 7.7 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായതായി മന്ത്രി എ.കെ.ബാലന് പറഞ്ഞു.
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന ചലച്ചിത്ര വികസന വകുപ്പിനു നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റില്‍ പദ്ധതി തുക വകയിരുത്താതിരുന്നത് ഒറ്റപ്പാലത്തിന്റെ ഫിലിം സിറ്റി നിര്‍മ്മാണത്തിനു തിരിച്ചടിയായതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണിയംപുറത്തെ കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ മൂന്നര ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിരുന്നു.2011ല്‍ അവതരിപ്പിച്ച ബജറ്റില്‍ 50 ലക്ഷം രൂപ പദ്ധതിക്കായി വകമാറ്റുകയുമുണ്ടായി പിന്നീട് വന്ന ധനമന്ത്രി അത് ഒരുകോടി രൂപയായി ഉയര്‍ത്തിയെങ്കിലും മാറി വന്ന സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല.അതോടെ ഫിലിംസിറ്റി പെട്ടിയിലടഞ്ഞു.
കണ്ണിയം പുറത്ത് മൂന്നര ഏക്കര്‍ ഭൂമി 30വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ കെഎസ്എഫ്ഡിസിക്കു വിട്ടുകൊടുക്കാന്‍ 2014ല്‍ സര്‍ക്കാര്‍ ഉത്തരവായെങ്കിലും പദ്ധതിക്ക് ആവിശ്യമായ സ്ഥലംലഭ്യമാകാതിരുന്നത് അനുവദിച്ച തുക ലാപ്സാകാന്‍ കാരണമായെന്നും മന്ത്രി പറഞ്ഞു.
20നു ചേരുന്ന കെഎസ്എഫ്ഡിസി ഭരണസമിതി യോഗം തുടര്‍നടപടികള്‍ സ്വീകരിക്കും.ഡബിംഗ്,എഡിറ്റിംഗ് സ്റ്റുഡിയോകള്‍, ക്യാമറയൂണിറ്റുകള്, സൗണ്ട് പ്രൂഫ് ഷൂട്ടിംഗ് ഫ്ളോറുകള്‍,ഔട്ട് ഡോര്‍ യൂണിറ്റുകള്‍ എന്നിവ ഒരുക്കാനാണു പദ്ധതി.
ഇതിനു പുറമെ സാംസ്ക്കാരിക കലാകേന്ദ്രം കൂടി ഉള്‍പ്പെടുത്തുവാന്‍ തീരുമാനമുണ്ട്. പദ്ധതിയില്‍ ഏതെല്ലാം ഉള്‍പ്പെടുത്തണമെന്നു 20നു ചേരുന്ന ഭരണ സമിതിയോഗം തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: