കൂറ്റനാട്: നിള വരണ്ടതോടെ മണല്‍ കടത്തു സംഘങ്ങള്‍ സജീവമായി.എന്നാല്‍ പോലീസും റവന്യു ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്ന് നടിച്ച് കണ്ണടക്കുന്നു.
ഭാരത പുഴയിലെ പാലക്കാട്-മലപ്പുറം ജില്ലാഅതിര്‍ത്തിയായ കാറ്റാടിക്കടവിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ സമാന്തര വഴിയുണ്ടാക്കി പുലര്‍ച്ചെ മണല്‍ കടത്തുന്നത്.
സ്വകാര്യ വ്യക്തികള്‍ കൈയ്യേറി വളച്ചു കെട്ടിയ സ്ഥലത്തൂകൂടെയാണ് മണല്‍ കടത്ത് നടക്കുന്നത്. ഇവിടെ താല്‍ക്കാലിക പടിയും സ്ഥാപിച്ചിട്ടുണ്ട്. മണല്‍ കടത്ത് കഴിഞ്ഞാല്‍ റോഡിലുളള മണലെല്ലാം വെളളമൊഴിച്ച് വൃത്തിയാക്കുന്നതായുംപറയുന്നു.
വലിയലോറികളിലാണ് മണല്‍ കടത്ത്. ഇത്തരത്തില്‍ കയറ്റിപോകുന്ന ഒരു ലോഡ് മണലിന് ആവശ്യക്കാരനുസരിച്ച് 18,000 രൂപ മുതല്‍ 20,000 രൂപവരെ ഈടാക്കുന്നു.
ഇതിന് പുറമെ തമിഴ് തൊഴിലാളികളെ വച്ച് പകല്‍ സമയങ്ങളില്‍ പുഴയില്‍ നിന്ന് മണല്‍ വാരുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു മാസം മുന്‍പ് വരെ തൃത്താല മേഖലയില്‍ നിന്ന് മണല്‍,മണ്ണ് എന്നിവ എടുക്കുന്നത് പോലീസ് ശക്തമായി നിയന്ത്രിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മണല്‍ക്കടത്ത് സജീവമായിരിക്കുകയാണ്. ഇതിന് ഇടനിലക്കാരായി നിരവധിപേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: