കൂറ്റനാട് : വള്ളുവനാട്ടിലെ പ്രസിദ്ധമായി കൂറ്റനാട് ആമക്കാവ് പൂരം ആഘോഷിച്ചു.
രാവിലെ മുതല്‍ തന്നെ ദര്‍ശനം തേടി നൂറ്കണക്കിന് ഭക്തരെത്തിയിരുന്നു. . തൊണ്ണൂറ്റിയാറ് ദേശങ്ങളും ആമക്കാവിലമ്മയുടെ സന്നിധിയിലേക്കെത്തി അനുഗ്രഹം വാങ്ങാനുള്ള തിരക്കിലായിരുന്നു ഭക്തര്‍. പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. വിശേഷാല്‍ പുജകള്‍ക്ക് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണന് നമ്പൂതിരിപ്പാട്, എരണ്ടപ്പുറത്ത് നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ഉച്ചയ്ക്ക് ശേഷം വിവിധ ദേശങ്ങളില്‍ നിന്ന് ആനപ്പൂരങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും നാടന്‍ കലാരൂപങ്ങളുടെയും കാഴചകളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പുകള്‍ എത്തി. അഞ്ച് ആനയുടെയും പഞ്ചവാദ്യത്തോടെയുമുള്ള ദേവസ്വത്തിന്റെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തെ പാലമരച്ചുവട്ടില്‍ നിന്ന് പുറപ്പെട്ട് ആദ്യം കാവുകയറി.
തുടര്‍ന്ന് ആമക്കാവ് സ്റ്റാര്‍ ബോയ്സിന്റെ മൂന്ന് ആന, പഞ്ചവാദ്യം, ദേവി സണ്‍സിന്റെ ഒരു ആന മേളം, സെക്യുലര്‍ പെരിങ്ങോടിന്റെ മൂന്ന് ആന, പഞ്ചവാദ്യം, സൗത്ത് ന്യൂ ബസാറിന്റെ മൂന്ന് ആന മേളം, ന്യൂ ബസാര്‍ കൂറ്റനാടിന്റെ അഞ്ച് ആന, പഞ്ചവാദ്യം, തത്വമസി തൊഴുക്കാടിന്റെ ഒരു ആന പഞ്ചവാദ്യം, ഓംകാരം കമ്മിറ്റിയുടെ ഒരു ആന, മേളം, ഗജപ്രിയ ടി.എസ്.കെ നഗറിന്റെ മൂന്ന് ആന പഞ്ചവാദ്യം, വട്ടേനാട് സെന്റര്‍ കമ്മിറ്റിയുടെ മൂന്ന് ആന പഞ്ചവാദ്യം എന്നിവ ക്ഷേത്രത്തില്‍ പ്രവേശിച്ചു.
കാവിലമ്മ, അക്ഷരനഗര്‍, മാത്തൂര്‍ യൂത്ത് ഹണ്ടേഴ്സ്, സ്പീഡ് ബോയ്സ് കൈതക്കുണ്ട്, ബ്രദേഴ്സ് പെരിങ്ങോട്, ഉത്സാഹകമ്മിറ്റി സി.കെ നഗര്‍,ബ്രദേഴ്സ് നമ്മിണിപ്പറമ്പ്, സ്റ്റേഡിയം ബോയ്സ് തൊഴുക്കാട് എന്നിവരുടെ മേളവും ക്ഷേത്രത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: