ബോഡിമെട്ട്: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തുന്നയാള്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി വേങ്ങര മുതലമാട്കരയില്‍ കുളത്ത് മാട്ടില്‍ വീട്ടില്‍ മൊയ്ദീന്‍(24) ആണ് പിടിയിലായത്.
ഇയാളുടെ കൈയില്‍ നിന്നു 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അതിര്‍ത്തി ഭാഗങ്ങളില്‍ റിസോര്‍ട്ടില്‍ ജോലിയ്‌ക്ക് വന്നയാളാണെന്നാണ് പ്രതി എക്‌സൈസുകാരോട് പറഞ്ഞത്. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് ജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















