മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം തുടങ്ങി. ഉത്സവത്തിനു മുന്നോടിയായി ചൊവ്വാഴ്ച ദേവിയുടെ തിരുവായുധമായ വാൾ എഴുന്നള്ളിച്ചു. എടവക പാണ്ടിക്കടവ് ജിനരാജ തരകന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വാൾ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലേക്കും അവിടെ നിന്നും വള്ളിയൂർക്കാവിലേക്കും എഴുന്നള്ളിച്ചു.
തുടർന്ന് അരിയളവ്, ദേഹദണ്ഡം ചാർത്തൽ മുതലായവ നടത്തി. വിശേഷാൽ പൂജകൾക്കൊപ്പം എല്ലാ ദിവസവും തോറ്റം, അന്നദാനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: