മാനന്തവാടി: ജനപ്രതിനിധി സഭകൾ വികസനത്തിനുപയോഗിക്കുന്ന കോടിക്കണക്കിന് രൂപ നടക്കാത്തതും നടപ്പിലാക്കത്തതുമായ പദ്ധതികളിലൂടെ വെട്ടിപ്പ് നടത്തി അഴിമതിയുടെ കൂടാരമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മാറിയിരിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു . വിജിലൻസ് അന്വേഷണം കാര്യക്ഷമമാക്കുക, ഭരണ പ്രതിപക്ഷ ജനപ്രതിനിധികൾ ഒന്നടങ്കം രാജിവെച്ച് അന്വേഷണത്തോട് നീതി പുലർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി . ബി.ജെ.പി. ജില്ലാ അധ്യക്ഷൻ സജി ശങ്കർ മാർച്ച് ഉദ്ഘാടനം ചെയ്തു. കണ്ണൻ കണിയാരം അധ്യക്ഷത വഹിച്ചു. .കെ.മോഹൻദാസ്, അഖിൽ പ്രേം .സി, രജിത അശോകൻ, പാലേരി രാമൻ, വിൽഫ്രഡ് ജോസ്, വിജയൻ കൂവണ, ജി.കെ മാധവൻ, ശ്രീലത ബാബു, മനോജ് ഒഴക്കോടി എന്നിവർ സംസാരിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് ബി.ജെ.പി. ജില്ലാ അധ്യക്ഷൻ സജി ശങ്കർ ഉദ്ഘാടനം ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: