പാലക്കാട്: മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ചു. വാളയാര്‍ പോലീസ് സ്റ്റേഷനില്‍ ഞായറാഴ്ചയാണ് സംഭവം. കഞ്ചിക്കോട് കടംപള്ളം സ്വദേശിയായ യുവാവാണ് സ്റ്റേഷനിലെ ശൗചാലയത്തില്‍ ഷര്‍ട്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ സസ്പെന്റ് ചെയ്തു.
അയല്‍വാസിയുടെ പശുവിനെ മോഷ്ടിച്ച കേസിലാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പ്രതി ശൗചാലയത്തിലേക്ക് പോയി. തുടര്‍ന്ന് ധരിച്ചിരുന്ന ഷുള്കൈ ഷര്‍ട്ട് ഊരി ജനല്‍ കമ്പിയില്‍ കെട്ടി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥന് ഉടന്‍തന്നെ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചു.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സജീന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: