പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ രണ്ടുദളിത് പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ച പറ്റിയതായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. കുട്ടികളുടെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മൂത്തകുട്ടി കൃതികയുടെ മരണം ആത്മഹത്യായി മാറ്റിയത് പോലീസാണ്. ഇതിനു പിന്നില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ശശികലടീച്ചര്‍ ആരോപിച്ചു.പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കൃത്യവിലോപമാണ് രണ്ടാമത്തെ കുട്ടിയുടെ മരണത്തിനിടയാക്കിയത്. പുറത്തു നിന്നുള്ള ചിലരുടെ കൈകടലത്തുകള് മൂലം കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്ന മൊഴികളില്‍ വൈരുദ്ധ്യം പ്രകടമാണ്. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്‍ബലത്തോടെ കുട്ടികള്‍ മരിച്ച സംഭവം അട്ടിമറിക്കുവാന്‍ ശ്രമിച്ചതിലുപരി അവരുടെ അമ്മയെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ് ചിലര്‍.ഭരണകക്ഷിയിലെ ചില പ്രമുഖരായ നേതാക്കള്‍ ഇതിനു പിന്നിലുണ്ടെന്നും ടീച്ചര്‍ ആരോപിച്ചു. സാക്ഷരത കേരളം ഇന്ന് വികൃത കേരളം എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ചെറിയ കുട്ടികള്‍ക്കുപോലും സുരക്ഷയില്ലാതായി.
ശിവജി നഗറിലെ ആശുടെ മരണത്തിനിടയാക്കിയ പ്രതിയെ രക്ഷിച്ച് കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു. സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്,ജില്ലാ അധ്യക്ഷന്‍ പി.എന്‍.ശ്രീരാമന്,ജന.സെക്ര.പി.ഹരിദാസ്,ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് രവി,മഹിളാ ഐക്യവേദിഭാരവാഹികളായ നിര്‍മ്മല, സുജ,ഗീത, ബിജെപി,ഹിന്ദുഐക്യവേദി പുതുശ്ശേരി പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ ഉണ്ടായിരുന്നു.
വാളയാര്‍: അട്ടപ്പള്ളത്ത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് നല്കിയ അപേക്ഷ കോടതി പരിഗണിച്ചു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വിടും.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാലുടന്‍ പെണ്‍കുട്ടികളുടെ ശെല്‍വപുരത്തെ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കും. പെണ്‍കുട്ടികളുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് കുട്ടി മധു എന്ന എം. മധു (27), വി. മധു(27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജാക്കാട്ട് ഷിബു(43), അയല്‍വാസിയും ട്യൂഷന് അധ്യാപകനുമായ പ്രദീപ്കുമാര്‍(34) എന്നിവരാണ് റിമാന്‍ഡിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ വിവിധ സ്റ്റേഷനുകളില്‍ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഉറ്റബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരും പൊലീസ് നിരീക്ഷണത്തിലാണ്.വൈകാതെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഇളയപെണ്‍കുട്ടിയുടെ മരണത്തില്‍ കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.
പാലക്കാട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എം പി. ആദിവാസി ക്ഷേമ സമിതിയും പട്ടികജാതി ക്ഷേമ സമിതിയും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന് അധ്യക്ഷനായിരുന്നു.
പാലക്കാട്: പാലനാ ആശുപത്രിയിലെ ദുരൂഹമരണങ്ങളും ആത്മഹത്യാശ്രമങ്ങളും പോലീസ് അന്വേഷിക്കണമെന്നും, നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും ബിജെപി ജില്ലാ കമ്മറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.കേസ് അന്വേഷിക്കുന്നതിന് പകരം പ്രേമനൈരാശ്യമാണ് മരണങ്ങള്‍ക്ക് കാരണമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ നിരവധി വനിതാജീവനക്കാര്‍ ജോലി രാജി വച്ച് പോയിട്ടുണ്ടായിരുന്നു. പീഡനങ്ങള്‍ സംബന്ധിച്ച് മേലാധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജില്ലാ കളക്ടര്‍ക്ക് മാസ് പെറ്റീഷന് നല്‍കിയിരുന്നു.
ആദ്യ ആത്മഹത്യക്ക് തൊട്ടുമുമ്പായിരുന്നു പരാതി നല്‍കിയിരുന്നത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നതായും പറയുന്നു. കാവിശ്ശേരി സ്വദേശിനിയും ആശുപത്രിയിലെ എക്സറേ വകുപ്പിലെ ജീവനക്കാരിയാണ് ഡിസംബര്‍ നാലിന് ആത്മഹത്യ ചെയ്തത്. എന്നാല്‍ പിന്നീട് തുടര്‍ നടപടികളോ അന്വേഷണമോ നടന്നില്ല. ഉന്നത ഇടപെടലുകള്‍മൂലം ജില്ലാ ഭരണകൂടത്തില്‍ നിന്നുണ്ടായ വീഴ്ച്ചയാണ് ഇപ്പോള്‍ നടന്ന രണ്ടു മരണങ്ങള്‍ക്കും കാരണമെന്ന് ബിജെപി ആരോപിച്ചു.കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസും ഭരണകൂടവും സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആരോപിച്ചു. തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും മാനേജ്മെന്റ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎം നേതാവായ ആശുപത്രിയിലെ പിആര്‍ഒ വഴിയാണ് കേസുമായി ബന്ധപ്പെട്ടവര്‍ക്ക് രൂപ നല്കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്. പോലീസും ഭരണകൂടവും സംഭവം അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണ്.
കഞ്ചിക്കോട് അട്ടപ്പള്ളത്തെ രണ്ടു ദളിത് സഹോദരിമാരുടെ ദാരുണ മരണത്തില്‍ പോലീസിനും ആഭ്യന്തരവകുപ്പിനും ഗുരുതരമായ വീഴ്ച്ചപറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാലാന ആശുപത്രിയില്‍ പീഡനത്തിനിരയായ മുഴുവന്‍പേര്‍ക്കും ബിജെപി സൗജന്യ നിയമസഹായം നല്‍കുമെന്ന് ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് വ്യക്തമാക്കി.
പാലക്കാട്: പാലാന ആശുപത്രിയിലെ ദുരൂഹതകള്‍ തുടരുന്നു. രണ്ടു ദുരൂഹമരണങ്ങള്‍ നടന്നിട്ടും രണ്ടുപേര്‍ ആത്മഹത്യക്കു ശ്രമിച്ചിട്ടും ആരോപണ വിധേയരായ ജോയിന്റ് ഡയറക്ടര്‍ക്കെതിരെ നടപടിയില്ല. അതേസമയം ഡ്രൈവര്‍ ജിജുമാത്യുവിനെ സസ്പെന്റ് ചെയ്തു. കഴിഞ്ഞദിവസം ആശുപത്രിയില്‍ നടന്ന മീറ്റിംഗില്‍ ഇരുവരും പങ്കെടുത്തതായി പറയുന്നു. ഇതിനിടെ ആശുപത്രിയിലെ സ്കാനിംഗ് സെക്ഷനിലെ ജീവനക്കാരനെ പിരിച്ചുവിട്ടതായി പറയുന്നു. ആശുപത്രിയിലെ ജീവനക്കാരിയായ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സഹ പ്രവര്‍ത്തകനായ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തനിക്ക് സംഭവവുമായി യാതൊരുബന്ധമില്ലെന്നും എല്ലാം പോലിസിനു നല്കിയ മൊഴിയിലുണ്ടെന്നും ജീവനക്കാരന് പറഞ്ഞു. പോലീസ് ചോദ്യം ചെയ്തു എന്നിതിന്റെ പേരിലാണ് പിരിച്ചുവിടല്‍.
ചെര്‍പ്പുളശ്ശേരി: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന് പീഡിപ്പിച്ചതായി പരാതി. ചെര്‍പ്പുളശ്ശേരി മഞ്ചക്കല്‍ ഗവ.യു.പി.സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകനായ വി.ടി. ശശികുമാറിനെതിരെ (37) പൊലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് മാര്‍ച്ച് 10 ന് സ്കൂളില്‍ കൗണ്‍സിലിംഗ് നടത്തിയിരുന്നു.
ഇതിനിടെ കുട്ടി തന്നെ അദ്ധ്യാപകനില്‍ നിന്നുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയായിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് അധ്യാപകനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. കൊപ്പം കൈപ്പുറം സ്വദേശിയാണ് ആരോപണ വിധേയനായ അധ്യാപകന്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവിലാണ്. കുട്ടികള്ക്കെതിതരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
വയനാട്ടില്‍ നിന്ന് സ്ഥലം മാറി കഴിഞ്ഞ ജൂലായ് മാസത്തിലാണ് ഇയാള്‍ ഈ സ്കൂളില്‍ എത്തുന്നത്. കുട്ടിയെ ക്ലാസില്‍ വച്ച് അടിച്ചതിന്റെ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് അദ്ധ്യാപകന് പറയുന്നത്.
പാലക്കാട്: ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിച്ച പത്ത്മാസ കാലയളവില്‍ സ്ത്രീ സുരക്ഷ അപകടത്തില്‍ ആയെന്ന് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസി.രേണു സുരേഷ് പറഞ്ഞു.
പാലാന ആശുപത്രിയിലെ ജീവനക്കാരികളുടെ ദുരൂഹ മരണത്തിനും, രണ്ട്പേര് ആത്മഹത്യക്ക് ശ്രമിച്ചതിനും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തിയത്. രേണു സുരേഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസി.കെ.എം.ബിന്ദു അധ്യക്ഷത വഹിച്ചു.അജിത മേനോന്, സത്യഭാമ, ഡോ.സൗദാമിനി, ചെല്ലമ്മ ടീച്ചര്‍, കോമളം, ഗീതാകുമാരി, അശ്വതി, ശ്രീജിനി, നിമ, കര്ഷകമോര്്ച്ച ജില്ലാ പ്രസി.കെ.ശിവദാസ്, ബിജെപി മണ്ഡലം പ്രസി.കെ.വി.വിശ്വനാഥന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: