പാലക്കാട്:മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും മാര്‍ച്ചില്‍ സൗജന്യമായി ലഭിക്കും. എഎവൈ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 28 കി.ഗ്രാം അരിയും ഏഴ് കി.ഗ്രാം ഗോതമ്പും നല്‍കും.
മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍പെട്ട രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും കി.ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ രണ്ട് കി.ഗ്രാം അരി നല്‍കും.
രണ്ട് രൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ പദ്ധതിയില്‍ ഉള്‍പ്പെടാത്ത മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് ആറ് കി.ഗ്രാം വീതം അരി 8.90 നിരക്കിലും ഗോതമ്പ് 6.70 നിരക്കിലും ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള റേഷന്‍കാര്‍ഡുടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതിയില്ലാത്ത വീടുകളിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 21 രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിതരണം സംബന്ധിച്ച പരാതികള്‍ 1800-425-1550, 1967 ടോള്‍ഫ്രീ നമ്പറിലും ജില്ലാ സപ്ലൈ ഓഫീസില്‍ : 0491 2505541-ലും താലൂക്ക് സപ്ലൈ ഓഫീസുകളിലും അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: