ശ്രീകൃഷ്ണപുരം: ഞായറാഴ്ച ഉച്ചയോടെ കുലിക്കിലിയാട് മേപ്പാറ പള്ളിക്കു സമീപം ഒരാളുടെ മരണത്തിനും അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കാനുമിടയായ അപകടത്തിനു കാരണം ബസ്സിന്റെ അമിതവേഗവും, അശ്രദ്ധമായ ഡ്രൈവിംഗുമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഒറ്റപ്പാലം വരോട് അത്താണി കണ്ടന്തോട് ഷാഹുലിന്റ ഭാര്യ താഹിറയാണ് (32) തത്സമയം മരിച്ചത്.
പള്ളിക്കു സമീപം നിര്്ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എതിരെ വന്ന ഓട്ടോറിക്ഷയിമേയി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പാടെ തകര്‍ന്നുപോയി.
മണ്ണാര്ക്കാട്ഒറ്റപ്പാലം റോഡ് റബ്ബറൈസ് ചെയ്തതിനു ശേഷം ഈ റൂട്ടില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. അമിതവേഗവും, റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുമുള്ള ഡ്രൈവിംഗും അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നതുമായി അഭിപ്രായമുണ്ട്. ഇത്തരത്തിലുള്ള ഡ്രൈവിംഗ് നിരവധിപേര്‍ക്ക് ജീവമ്ഹാനിയും വരുത്തുന്നുണ്ട്.
ഇരുചക്ര വാഹനങ്ങളാണ് കൂടുതലും ഇത്തരത്തിലുള്ള അപകടങ്ങളില്‍ പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: