പട്ടാമ്പി: നഗരസഭയിലെ പതിനഞ്ചാം ഡിവിഷന്കൗണ്സിലര് വിനീത ഗിരീഷിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് വിരുദ്ധമുന്നേറ്റത്തിന്റെ ഭാഗമായി പ്രകൃതിയിലേക്ക് മടങ്ങുന്ന കീഴായൂര്‍ എന്ന പേരില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശശിഭൂഷന്റെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം എ വി പി സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച പ്രകൃതി തന്നെ സൂകൃതി എന്ന പാവനാടകം ശ്രദ്ധേയമായി.വിനീത ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അബ്ദുള്‍ സജാദ്, ഉമ്മര്‍ പാലത്തിങ്ങല്‍, ഗിരിജ, കൃഷ്ണവേണി, പട്ടാമ്പി റോട്ടറി ക്ലബ് പ്രതിനിധി മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: