പാലക്കാട്: രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി ഭര്‍ത്താവിനെ വെട്ടുകേസില്‍ പ്രതിയാക്കിയെന്ന് ഭാര്യ.പട്ടഞ്ചേരിയില്‍ വിളക്കനാംകോട് സായി കൃഷ്ണ നിവാസില്‍ വിജയമോഹന്റെ ഭാര്യ നീതുവാണ് പോലീസ് അകാരണമായി രാഷ്ട്രീയപകപോക്കല്‍ നടത്തുന്നതായി ആരോപിച്ചത്.
മീനാക്ഷിപുരം പോലീസ് സ്റ്റേഷനിലെ എസ്ഐയും സംഘവും സിപിഎം പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ഭര്‍ത്താവ് വിജയമോഹനെ കള്ളക്കേസില്‍ കുടുക്കിയതായി അവര്‍ പറഞ്ഞു. നീതുവിന്റെ മുത്തശ്ശന് സുഖമില്ലാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബര്‍ 9 ന് ചിറ്റൂര്‍ പുഴപ്പാലം ശാന്തി ഹോസ്പിറ്റലിലായിരുന്ന വിജയകൃഷ്ണന് അന്നേദിവസം തന്റെ ഇന്നോവ കാറില്‍ തട്ടുകടയില്‍ നിന്നിരുന്ന മുകേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
ആദ്യം വെള്ളനിറത്തിലുള്ള കാറെന്ന് പറഞ്ഞ പോലീസ് സംഭവം നടന്ന് 11 ദിവസങ്ങള്‍ക്കുശേഷം നവംബര്‍ 20 നാണ് ചിറ്റൂര്‍ സിഐ പോലീസ് ഡ്രൈവര്‍ മുഖേന ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തത്. ഇത് തന്റെ ഭര്‍ത്താവിനെ മനപ്പൂര്‍വ്വം കുടുക്കുന്നതിനായിരുന്നുമെന്നും നീതു പറഞ്ഞു.
കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയമോഹന് മത്സരി്ച്ചിരുന്നു.കാലങ്ങളായി സിപിഎമ്മിന് വോട്ട് ചെയ്തിരുന്ന പലരും ഇത്തവണ ബിജെപിക്കാണ് നല്‍കിയത് ഇതിലുള്ള വിമ്മിഷ്ട്മാണ് സിപിഎമ്മുകാര്‍ പ്രകടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
വോട്ട് പിടിച്ചുവെന്ന ആരോപണമാണ് രാഷ്ട്രീയവൈരാഗ്യത്തിനുകാരണമെന്നും ഇവര്‍ പരാതിപ്പെട്ടു.ഡ്രൈവിംഗ് അറിയാത്ത കനകരാജ് എന്നയാളെയാണ് വിജയമോഹന്റെ ഇന്നോവകാര്‍ ഓടിച്ചതെന്ന് പോലീസ് കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും പരാതിയില്‍ പറയുന്നു.രാത്രി 12 നും പുലര്‍ച്ചെ 3 നും ഇടയില്‍ വനിതാ പോലീസ് ഇല്ലാതെ പോലീസുകാര്‍ വീട്ടിലെത്തി തന്നെയും പിഞ്ചുകുഞ്ഞിനെയും പലപ്പോഴും ഭീഷണിപ്പെടുത്തിയെന്നും നീതു ആരോപിച്ചു. ഭര്‍ത്താവിന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ ഏത് തരത്തിലുള്ള പരിശോധനകള്‍ക്കും വിധേയമാകാമെന്നും നീതു പറഞ്ഞു.
ചിറ്റൂരില്‍ ജനതാദള്‍ പ്രവര്‍ത്തകനു വെട്ടേറ്റ സംഭവത്തില്‍ പ്രതികള്‍ സിപിഎമ്മുകാരായിരുന്നു എന്നിട്ടും ഭര്‍ത്താവിനെ പ്രതിയാക്കിയ സംഭവത്തില്‍ എഎസ്പിക്ക് പരാതിനല്‍കിയിട്ടും നാളിതുവരെ ഒരുനടപടിയും ഉണ്ടായില്ല .പത്രസമ്മേളനത്തില്‍ സമീപവാസികളായ അശോകന്, കാര്‍ ഡ്രൈവര്‍ ഷജാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: