അടിമാലി: അമ്മയുടെ ശവസംസ്‌ക്കാരം കഴിഞ്ഞ് മണിക്ക
ൂറുകള്‍ക്കുള്ളില്‍ അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ അലീന ഇന്നലെ പരീക്ഷാ ഹാളിലെത്തി. തീരാത്താ വേദന ഉള്ളിലൊതുക്കി കലങ്ങിയ കണ്ണുമായി ഉത്തരങ്ങളെഴുതി. പരാതീനതകള്‍ക്ക് നടുവിലും മക്കളെ പഠിപ്പിച്ച് ഉന്നതിയില്‍ എത്തിക്കണമെന്ന അമ്മയുടെ എക്കാലത്തേയും ആഗ്രഹം നിറവോറ്റുന്നതിന് വേണ്ടിയാണ് അലീന ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതുവാന്‍ എത്തിയത്.
അടിമാലി പഞ്ചായത്തിലെ ചില്ലിത്തോട് ചേലയ്‌ക്കല്‍ സുരേഷിന്റെ ഭാര്യയായ മിനി. ഞായറാഴ്‌ച്ചയാണ് അദ്ധ്യാപികയായ മിനി സുരേഷ് മരണമടയുന്നത്.
ഇരുപത് വര്‍ഷമായി ഇരുപത് കിലോമീറ്ററോലം നടന്ന് തുച്ഛമായ ശമ്പളത്തില്‍ ആദിവാസിക്കുടിയിലെ ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന മിനി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രീയപ്പെട്ട അദ്ധ്യാപികയായിരുന്നു. ചിന്നപ്പാറ ആദിവാസിക്കുടിയിലെ 13 വര്‍ഷം സേവനമനുഷ്ടിച്ചു, തുടര്‍ന്ന് കഴിഞ്ഞ ഏഴുവര്‍ഷമായി കട്ടമുടിക്കുടിയില്‍ അദ്ധ്യാപികയായി ജോലി നോക്കിവരവെയാണ് മരണപ്പെടുന്നത്. അമ്മയുടെ ആഗ്രഹ പ്രകാരമാണ് ഞായറാഴ്‌ച്ച വൈകിട്ട് ഏഴുമണിയോടെ ശവസംസ്‌ക്കാരം നത്തിയതിന് ശേഷം ഇന്നലെ
ല രാവിലെ എല്ലാ ദുഖവും ഉള്ളിലൊതുക്കി അലീന പത്താം ക്ലാസ് പരീക്ഷ എഴുതുന്നിതിന് എത്തിയത്. അദ്ധ്യാപകരും അച്ഛന്‍ സുരേഷുമാണ് അലീനയ്‌ക്ക് പ്രചോദനം നല്‍കിയത്. അലീന അടിമാലി കൂമ്പന്‍പാറ ഫാത്തിമമാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. സഹോദരി അജീന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
















