കട്ടപ്പന: തങ്കമണി സെന്റ.് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പെരുംതേനീച്ചയുടെ കുത്തേറ്റ് 20 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ രണ്ടാംക്ലാസ് വിദ്യാര്‍ഥികളായ തങ്കമണി പള്ളത്തുമാക്കല്‍ ആന്‍സന്‍(9), തങ്കമണി ഒറപ്പുങ്കല്‍ ശ്യാംഗീത്(8), മൂന്നാംക്ലാസ് വിദ്യാര്‍ഥി തങ്കമണി ഇളംതുരുത്തിയില്‍ റിജോ റെന്നി(8) എന്നിവരെ തങ്കമണി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറിയതോതില്‍ പരുക്കേറ്റ പാറക്കടവ് കൊട്ടാരത്തില്‍ ശിവനന്ദ, തങ്കമണി പൗവത്ത് ദൃശ്യ മരിയ, കുട്ടന്‍കവല മൈലമണ്ണില്‍ അനൂപ്, നീലിവയല്‍ കൂട്ടമാക്കല്‍ അലന്‍, നീലിവയല്‍ തയ്യില്‍ എബിന്‍ റോയി, തങ്കമണി കൊച്ചുപുരയ്‌ക്കല്‍ അലന്‍, നീലിവയല്‍ കാരിക്കൂട്ടത്തില്‍ ഡെല്‍സണ്‍ ജെയിംസ്, തങ്കമണി ഉള്ളാട്ടില്‍ റോഷി, പാറക്കടവ് കോലേട്ട് അലന്‍, മരിയാപുരം കാറക്കുളത്ത് അര്‍ച്ചന, തങ്കമണി മാടപ്പള്ളില്‍ അഡോണ, തങ്കമണി ചെമ്പകശേരിയില്‍ ബോണി, ഈട്ടിക്കവല വെട്ടിക്കല്‍ ജോസഫ്, തങ്കമണി കൂനംപാടത്ത് വിഷ്ണു, തങ്കമണി തറപ്പേല്‍ല്‍
നീവല്‍, അച്ചന്‍കാനം പാറക്കുളത്ത് അനഘ, നീലിവയല്‍ ഇടപ്പള്ളിയില്‍ റോസ് മരിയ എന്നിവരെ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് സംഭവം. ഞായറാഴ്ച രാത്രിയിലാണ് സ്‌കൂളിന്റെ മൂന്നാംനിലയില്‍ പെരുംതേനീച്ച കൂട് കൂട്ടിയത്.
മൂന്നാം നിലയില്‍ ജനലിനോട് ചേര്‍ന്ന് കൂടുകൂട്ടിയ തേനീച്ചയെകണ്ട് പരീക്ഷ കഴിഞ്ഞ പന്ത്രണ്ടാംതരം വിദ്യാര്‍ഥികള്‍ ജനല്‍ തുറന്നപ്പോള്‍ തേനീച്ചക്കൂടിന്റെ ഒരുഭാഗം അടര്‍ച്ച് വീഴുകയായിരുന്നു. അടര്‍ന്നു വീണ തേനീച്ചക്കൂട് താഴെയുള്ള എല്‍പി സ്‌കൂള്‍ കെട്ടിടത്തിനു സമീപത്താണ് പതിച്ചത്. തുടര്‍ന്ന് തേനീച്ച എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നു.
തേനീച്ച വീണ്ടും ആക്രമിക്കാതെ കൂട്ടിലേയ്‌ക്ക് ചേക്കേറിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. തങ്കമണി സബ് ഇന്‍സ്‌പെക്ടര്‍ എം.വി.പൗലോസും സംഘവും സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലാക്കി.
















