കമ്പളക്കാട്: കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെട്ട പൂന്തോട്ടം പള്ളിയറ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന് മെമ്പര്‍ പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. കണിയാമ്പറ്റ വൃദ്ധ സദനം, എം.ആര്.എസ് സ്കൂള്‍, കണിയാമ്പറ്റ ടൗണ്‍ എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണ് പൂന്തോട്ടം പള്ളിയറ റോഡ്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ റൈഹാനത്ത് ബഷീര്‍ അധ്യക്ഷത വഹിച്ചു. വി.പി യൂസുഫ്, ശിവദാസന്‍, മുകുന്ദന്ഡ പള്ളിയറ, വി.പി ഇബ്രാഹിം ഹാജി, സി.വി രാമന്, ജയചന്ദ്രന് പൂന്തോട്ടം, വനജ വരദന്, ശ്രീലത പുളിക്കല്‍കുന്ന്, ഗീത, കേളു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: