കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് കമ്പളക്കാട് ബസ്റ്റാന്റിനോട് ചേര്‍ന്ന് തുടങ്ങുന്ന കുടുംബശ്രീ ഉല്‍പ്പന്ന വിപണന കേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവൃത്തി ആരംഭിച്ചു. കുടുംബശ്രീ ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ വില്പന നടത്തുന്നതിനായാണ് ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷനില്‍ പെട്ട കമ്പളക്കാട് വിപണനകേന്ദ്രം ആരംഭിക്കുന്നത്. നിലവില്‍ കുടുംബശ്രീ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ വിപണനത്തിന് പല കടകളെയും ആശ്രയിക്കേണ്ട സാഹചര്യമാണ്. പല യൂനിറ്റുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന അച്ചാര്‍, പലഹാരങ്ങള്‍, പപ്പടം, പച്ചക്കറികള്‍ തുടങ്ങിയ തനത് ഉല്‍പ്പന്നങ്ങള്‍ക്കും മറ്റും വിപണി കണ്ടെത്തുക പ്രയാസകരമായ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചിലവലില്‍ കമ്പളക്കാട് ബസ്റ്റാന്റിനോട് ചേര്‍ന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിവന്റെ അധീനതയിലുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ നിരവധി യൂനിറ്റുകളില്‍ നിന്നുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണി ലഭിക്കും.
കേന്ദ്രത്തിന്റെ കെട്ടിട നിര്മ്മാപ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന് മെമ്പര്‍ പി. ഇസ്മായില്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ ഹാജി, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാമദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. സഫിയ, പഞ്ചായത്ത് മെമ്പര്‍മാരായ പഞ്ചാര സുനീറ, റൈഹാനത്ത് ബഷീര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സീനത്ത് തന്‍വീര്‍, വി.പി യൂസുഫ്, സി. രവീന്ദ്രന്, പി.ടി അഷ്റഫ്, നെല്ലോളി കുഞ്ഞിമുഹമ്മദ്, തോപ്പില്‍ അഷ്റഫ്, പഞ്ചാര അഷ്റഫ്, പി.സി ഹംസ, കെ.കെ മുത്തലിബ്, പത്തായക്കോടന്‍ മൊയ്തു, സിദ്ദീഖ് തൊണ്ടിയില്‍, കല്ലിങ്ങല്‍ ഹംസ, കെ.ടി ഹംസ, റഷീദ് താഴത്തേരി സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: