മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ടൂറിസം വകുപ്പ് അനുവദിച്ച എഴുപത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ നിർമ്മിതി കേന്ദ്രം പൂർത്തീകരിച്ച തിരുമുറ്റം – നടപ്പന്തൽ കല്ലുപാകൽ, പാർക്കിംഗ് ഗ്രൗണ്ട് ഇന്റർലോക്ക് പാകൽ , ടോയിലറ്റ് ബ്ലോക്ക് നിർമ്മാണം , സോളാർ ലൈറ്റ് എന്നിവയുടെ ഉദ്ഘാടനം ഒ. ആർ. കേളു എം. എൽ.എ. നി ർവ്വഹിച്ചു .നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഏച്ചോം ഗോപി, എക്സിക്യൂട്ടിവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി , വാർഡ് കൗൺസിലർ ശ്രീലതാ കേശവൻ, ബോർഡ് മെമ്പർമാരായ അനന്തകൃഷണ ഗൗഡർ, ആർ .സരളാ ഉണ്ണിത്താൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ കെ., നിർമ്മിതി കേന്ദ്ര എക്സിക്യൂട്ടിവ് സെക്രട്ടറി സാജിത് ഓ.കെ., ആഘോഷ കമ്മിറ്റി പ്രസിഡന്റ് കമ്മന മോഹനൻ, സെക്രട്ടറി പി.വി. സുരേന്ദ്രൻ ,ആർ കിടെക് പി.സി. റഷീദ് മൂപ്പൻ, കെ. രാഘവൻ, കൗൺസിലർമാരായ പി.ടി. ബിജു, ശോഭാ രാജൻ, തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: