മാനന്തവാടി: ഗോത്രവർഗ്ഗ കുട്ടികളുടെ സർഗ്ഗാത്മ വികസനത്തിന് വേണ്ടി സംഘടിപ്പിക്കുന്ന എസ്. എസ്. എ.യുടെ ചൂട്ട് തീയേറ്റർ ക്യാമ്പ് മാനന്തവാടി ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂളിലെ യു. പി. വിഭാഗത്തിലെ നാൽപത് വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആട്ടക്കൂട്ടം നടക കളരി, പാട്ടുത്സവം, നിറക്കൂട്ടുകളിലൂടെയും യോഗ ഒരുചര്യയും തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസർ ജി.എൻ. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം. മുരളീ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശോഭാ രാജൻ മുഖ്യ പ്രഭാഷണം നടത്തി. എസ്. എസ്. എ ട്രെയിനേഴ്സ് ആയ റെജി , ജിൽസ്, നിഖില, സാലിഹാ, രമ തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ ഫ്രാൻസിസ് സേവ്യർ, പി.കെ. സുരേഷ്, ബിന്ദു. കെ.കെ. എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: